Skip to content
ഉല്‍പത്തി 49:13-18

ഉല്‍പത്തി 49:13-18

13
സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാൎക്കും; അവന്റെ പാൎശ്വം സീദോൻ വരെ ആകും.
14
യിസ്സാഖാർ അസ്ഥിബലമുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.
15
വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവൻ ചുമടിന്നു ചുമൽ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീൎന്നു.
16
ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.
17
ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സൎപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലൎന്നു വീഴും.
18
യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options