The Providence of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Ordaining the conditions and circumstances of men
Ordaining the conditions and circumstances of men സംബന്ധിച്ച വാക്യങ്ങൾ
യഹോവ ദാരിദ്ര്യവും ഐശ്വൎയ്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയൎത്തുകയും ചെയ്യുന്നു.
അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിൎത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയൎത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയൎച്ചവരുന്നതു.
ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയൎത്തുകയും ചെയ്യുന്നു.