Spiritual Blindness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The wicked wilfully guilty of
The wicked wilfully guilty of സംബന്ധിച്ച വാക്യങ്ങൾ
ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവൎക്കു വെളിവായിരിക്കുന്നു; ദൈവം അവൎക്കു വെളിവാക്കിയല്ലോ.
അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവൎക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓൎത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യൎത്ഥരായിത്തീൎന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.