Civil Officer സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Chosen by the people
Chosen by the people സംബന്ധിച്ച വാക്യങ്ങൾ
അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.
അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാൎയ്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.
ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേൎക്കു അധിപതിമാർ, നൂറുപേൎക്കു അധിപതിമാർ, അമ്പതുപേൎക്കു അധിപതിമാർ, പത്തുപേൎക്കു അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.
അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാൎക്കു തമ്മിലുള്ള കാൎയ്യങ്ങളെ കേട്ടു, ആൎക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാൎയ്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ.