Access to God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: In his temple
In his temple സംബന്ധിച്ച വാക്യങ്ങൾ
യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാൎക്കും? നിന്റെ വിശുദ്ധപൎവ്വതത്തിൽ ആർ വസിക്കും?
ഞാൻ യഹോവയോടു ഒരു കാൎയ്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാൎക്കേണ്ടതിന്നു തന്നേ.
നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപൎവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
നിന്റെ പ്രാകാരങ്ങളിൽ പാൎക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.