Caleb
ഇങ്ങനെയും അറിയപ്പെടുന്നു: Chelubai, Carmi
Caleb പരാമർശിക്കുന്ന വാക്യങ്ങൾ
ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാൎയ്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അൎദ്ദോൻ.
അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പുത്രന്മാർ.
എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിൎയ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കൎമ്മി, ഹൂർ, ശോബൽ.