Skip to content

സങ്കീര്‍ത്തനങ്ങള്‍ 120

വിടുതലിനായുള്ള നിലവിളി 1–2

1
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
2
യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.

വഞ്ചകന്മാരുടെ ഗതി 3–4

3
വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
4
വീരന്റെ മൂൎച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.

ശത്രുക്കളുടെ ഇടയിലെ പ്രവാസത്തെക്കുറിച്ചുള്ള വിലാപം 5–7

5
ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാൎക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
6
സമാധാനദ്വേഷിയോടുകൂടെ പാൎക്കുന്നതു എനിക്കു മതിമതിയായി.
7
ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0