സങ്കീര്‍ത്തനങ്ങള്‍ 77:1-3
1
ഞാൻ എന്റെ ശബ്ദം ഉയൎത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയൎത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.
2
കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലൎത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
3
ഞാൻ ദൈവത്തെ ഓൎത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു.സേലാ.
Settings