സങ്കീര്‍ത്തനങ്ങള്‍ 20:1-5
1
യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയൎത്തുമാറാകട്ടെ.
2
അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.
3
നിന്റെ വഴിപാടുകളെ ഒക്കെയും അവൻ ഓൎക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ.സേലാ.
4
നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പൎയ്യമൊക്കെയും നിവൎത്തിക്കട്ടെ.
5
ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയൎത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവൎത്തിക്കുമാറാകട്ടെ.
Settings