Перейти к содержимому
സംഖ്യാപുസ്തകം 33:37-40

ഹോർപർവ്വതത്തിലെ അഹരോന്റെ മരണം

സംഖ്യാപുസ്തകം 33:37-40
37
അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപൎവ്വതത്തിങ്കൽ പാളയമിറങ്ങി.
38
പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപൎവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
39
അഹരോൻ ഹോർപൎവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
40
എന്നാൽ കനാൻദേശത്തു തെക്കു പാൎത്തിരുന്ന കനാന്യനായ അരാദ് രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options