Skip to content
സംഖ്യാപുസ്തകം 23:7-10

സംഖ്യാപുസ്തകം 23:7-10

7
അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവു പൂൎവ്വപൎവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
8
ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?
9
ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദൎശിക്കുന്നു; ഇതാ തനിച്ചു പാൎക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
10
യാക്കോബിന്റെ ധൂളിയെ ആൎക്കു എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആൎക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
Settings

Reading Style

Typeface

Font Size 19px

Options