Skip to content
യോശുവ 7:16-19

യോശുവ 7:16-19

16
അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
17
അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സൎഹ്യകുലം പിടിക്കപ്പെട്ടു; അവൻ സൎഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
18
അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കൎമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
19
യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options