അപ്പൊസ്തലപ്രവൃത്തികള്‍ 19:24-25
24
വെള്ളികൊണ്ടു അൎത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീൎക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാൎക്കു വളരെ ലാഭം വരുത്തി വന്നു.
25
അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.